സൗദിയില്‍ പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ 50 റിയാല്‍ മുതല്‍ 6000 വരെ. സൗദി ആഭ്യന്തര മന്ത്രി അടുത്തിടെ അംഗീകാരം നല്കിയ പെരുമാറ്റച്ചട്ടങ്ങളാണ് നടപ്പാക്കിത്തുടങ്ങിയത്. 19 നിയമലംഘനങ്ങളാണ് ചട്ടങ്ങളില്‍ പറയുന്നത്. നിയമലംഘനം നടത്തുന്നവരെ പിടികൂടാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.