അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ടൂറിസം വിസ ഉദാരമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ പെരുമാറ്റചട്ടങ്ങള്‍. വിദേശികളായ വനിതാ ടൂറിസ്റ്റുകള്‍ക്ക് പര്‍ദ നിര്‍ബന്ധമില്ലെങ്കിലും സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രധാരണം പാലിച്ചിരിക്കണം. ഇറുകിയതോ പൊതു സംസ്കാരത്തിന് അനുയോജ്യമല്ലാത്തതോ ആയ വസ്ത്രങ്ങള്‍ ധരിക്കുവാന്‍ പാടില്ല. ലൈംഗിക ചുവയുള്ളതും ലജ്ജയുണ്ടാക്കുന്നതുമായ പെരുമാറ്റങ്ങള്‍ക്ക് 3000 റിയാല്‍ പിഴ ചുമത്തും.