ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന വ്യക്തിയുടെ മൊബൈലില്‍ ഇഹ്തെറാസ് ആപ്ലിക്കേഷന്‍ ഉണ്ടായിരിക്കണം. ക്വാറന്റീന് ആരംഭിക്കുന്ന ദിവസം മുതല്‍ ആപ്ലിക്കേഷനില്‍ പ്രൊഫൈല്‍ നിറം മഞ്ഞയായിരിക്കും. കോവിഡ് പരിശോധന നെഗറ്റീവ് ആയി ക്വാറന്റീന് കാലാവധി കഴിയുമ്പോള്‍ മാത്രമേ പ്രൊഫൈല്‍ നിറം പച്ചയാകുകയുള്ളു.