ആഗസ്ത് 1 മുതല്‍ കോവിഡ് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. ഇന്ത്യയില്‍ ഇപ്പോഴും കോവിഡ് വലിയ തോതില്‍ വ്യാപനം തുടരുന്നതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സമയത്ത് മടങ്ങാനാവുമോ എന്ന് വ്യക്തമല്ല. വ്യക്തികള്‍ക്ക് ക്വാറന്റീന് ചെലവാകുന്ന ഏറ്റവും കുറഞ്ഞ തുക 3758 ഖത്തര്‍ റിയാലാണ്.