രോഗികളുടെ എണ്ണം പെരുകുന്നതിനിടെ ദുബായില്‍ പുതിയ ക്വാറന്റൈന് നിയമം നിലവില്‍ വന്നു. രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. ഇവര്‍ പരിശോധനയില്‍ നെഗറ്റീവ് ആണ് എന്ന് തെളിഞ്ഞാലും ക്വാറന്റൈന് നിര്ബന്ധമായിരിക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.