Currency

കുവൈത്തില്‍ വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്റൈന്‍ കാലയളവ് 14 ദിവസമായി തുടരും; അഞ്ചാംഘട്ട അണ്‍ലോക്കിങ് നടപടികളില്ല

വിദേശയാത്ര കഴിഞ്ഞെത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റമില്ലെന്നും പതിനാലു ദിവസം ഗാര്‍ഹിക നിരീക്ഷണത്തില്‍ കഴിയണമെന്ന നിബന്ധന തുടരുമെന്നും ആണ് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ താരിഖ് അല്‍ മസ്‌റം വ്യക്തമാക്കിയത്. ഹോം ക്വാറന്റൈന്‍ നിര്‍ദേശങ്ങളില്‍ ആരോഗ്യമന്ത്രലയം മാറ്റങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷം സര്‍ക്കാര്‍ വക്താവ് താരിഖ് അല്മസ്രം ആണ് ഇക്കാര്യം അറിയിച്ചത്.

Top
x