ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റില്‍ സ്പോണ്സര് നേരിട്ട് അപേക്ഷിച്ച് രണ്ടാഴ്ച കാത്തിരുന്നാല്‍ മാത്രമേ റീ എന്‍ട്രി പെര്‍മിറ്റ് ഇതുവര ലഭ്യമാകുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ താമസക്കാരന് ഖത്തര്‍ വിടുമ്പോള്‍ തന്നെ അദ്ദേഹത്തിന് റീ എന്‍ട്രി പെര്‍മിറ്റ് ഓട്ടോമാറ്റിക്കായി ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് എവിടെ വെച്ചും ഈ റീ എന്‍ട്രി പെര്‍മിറ്റ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
ഖത്തര്‍ പ്രവാസികള്‍ക്ക് ദോഹയിലേക്ക് മടങ്ങി വരാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന് നാളെ മുതല്‍ അപേക്ഷിച്ച് തുടങ്ങാം. പെര്‍മിറ്റ് ലഭിച്ചാല്‍ വിദേശവിമാനങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് ഇന്ത്യ പിന്‍വലിക്കുന്നത് അനുസരിച്ച് ദോഹയിലേക്ക് മടങ്ങി എത്തുകയും ചെയ്യാം. ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ മടങ്ങിയെത്താം.