കോവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ നാട്ടില്‍ കുടുങ്ങിയ ഒട്ടേറെ മലയാളികള്‍ക്കു പുതിയ നിയമം തിരിച്ചടിയാകും. നാട്ടിലുള്ള സൗദി വീസക്കാരായ ഭൂരിഭാഗം പേരുടെയും റീ എന്‍ട്രി, ഇഖാമ, തൊഴില്‍ കരാര്‍ കാലാവധി തീര്‍ന്നു. യാത്രാ വിലക്കുള്ളതിനാല്‍ സൗദിയില്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടില്ല.
സൗദിയില്‍ നിന്നും എക്സിറ്റ് റീ എന്‍ട്രി വിസയില്‍ പോയവര്‍ നിശ്ചിത സമയത്തിനകം അത് പുതുക്കിയില്ലെങ്കില്‍ യാത്രാ വിലക്കുണ്ടാകുമെന്ന് പാസ്പോര്‍ട്ട് വിഭാഗം. റീ എന്‍ട്രി പുതുക്കാത്തവര്‍ക്ക് മൂന്നു വര്‍ഷത്തേക്കാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക. എന്നാല്‍ സ്വന്തം സ്പോണ്സര്ക്ക് കീഴില്‍ മറ്റൊരു വിസയില്‍ വരാനായാല്‍ വിലക്ക് ബാധകമാകില്ല.