ഇന്ത്യക്കാരുടെ അപേക്ഷ സ്വീകരിക്കുന്നത് 20 വരെ തുടരും. യാത്രാരേഖയായി പാസ്പോര്‍ട്ട് കൈവശമുള്ളവരുടെ അപേക്ഷയാണ് സ്വീകരിച്ചത്. യാത്രാരേഖകള്‍ ഒന്നും കൈവശം ഇല്ലാത്തവരുടെ വിരലടയാള പരിശോധനയും നടത്തുന്നുണ്ട്. എംബസിയില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചവര്‍ എംബസി നിര്‍ദേശിക്കുന്നത് അനുസരിച്ചാണ് അപേക്ഷാ കേന്ദ്രങ്ങളില്‍ എത്തേണ്ടത്.