അല്‍റീം ഐലന്‍ഡ് ഉള്‍പ്പെടെ അബുദാബിയിലെ പ്രധാന സ്ഥലങ്ങളില്‍ കെട്ടിട വാടക കുറയുന്നു. സാദിയാത് ഐലന്‍ഡ്, യാസ് ഐലന്‍ഡ്, അല്‍റീഫ്, കോര്‍ണിഷ്, ഖാലിദിയ, മുഷ്റിഫ്, ഖലീഫ സിറ്റി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും വാടക നിരക്ക് കുറഞ്ഞത്. വിവിധ സ്ഥലങ്ങളുടെ പ്രാധാന്യം അനുസരിച്ച് 5 മുതല്‍ 15 ശതമാനം വരെ വാടക കുറഞ്ഞിട്ടുണ്ട്.