ഹാജര്‍ നില നിര്‍ബന്ധമാക്കിക്കൊണ്ടുള്ള അധ്യയന നടപടികള്‍ക്കാണ് ഖത്തറിലെ സ്വകാര്യ സ്കൂളുകളില്‍ തുടക്കമായത്. ഓരോ ക്ലാസിലും പരമാവധി 15 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള റൊട്ടേറ്റിങ് ഹാജര്‍ നിലയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്കൂളുകളില്‍ അധ്യയനം ആരംഭിച്ചിരിക്കുന്നത്.