ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഈ മാസാവസാനത്തോടെ ഖത്തറിലും കുവൈത്തിലും സന്ദര്‍ശനം നടത്തിയേക്കും. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം. വിദേശകാര്യസഹമന്ത്രി വി. മുരളീധരന് ഒമാനിലും പര്യടനം നടത്തും.
കോവിഡ് സാഹചര്യത്തില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് വീസ കാലാവധി തീരുന്നതു വരെ യുഎഇയിലേക്ക് മടങ്ങിവരുന്നതിന് ഇടപെടാമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്. സെയ്ഷെല്‍സില്‍ പര്യടനം കഴിഞ്ഞ് ദുബായിലെത്തിയ അദ്ദേഹം പ്രവാസി സംഘടനകളും നേതാക്കളുമായി ഓണ്‍ലൈനില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.