അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങി സ്കൂളുകളിലെ എല്ലാ തരം ജോലിക്കാരും കോവിഡ് വാക്സിന് എടുക്കണമെന്നാണ് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. മാര്‍ച്ച് 21 മുതല്‍ ഉത്തരവ് നിലവില്‍ വരും. ഇഹ്തിറാസ് ആപ്പില്‍ കുത്തിവെപ്പ് എടുത്തു എന്ന് തെളിയിക്കുന്ന ഗോള്‍ഡന്‍ സ്റ്റാറ്റസ് ഉണ്ടെങ്കില്‍ മാത്രമേ ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാവൂവെന്നാണ് മാനേജ്മെന്റുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.