അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളിലെ സ്കൂളുകള്‍ ഇന്നത്തെ പരീക്ഷ കൂടി കഴിഞ്ഞ് നാളെ അടയ്ക്കും. വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് അവധി. അധ്യാപകര്‍ക്ക് ക്ലാസില്ലെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയം, ടാബുലേഷന്‍, ഫലപ്രഖ്യാപനം, പുതിയ ക്ലാസുകളിലേക്കു കുട്ടികളെ തരംതിരിക്കല്‍, ഓപ്പണ്‍ ഹൗസ് തുടങ്ങിയ ജോലികള്‍ ഉണ്ടാകും.