രോഗം വ്യാപിക്കുന്നത് തടയാനായി ജനങ്ങള്‍ കൂട്ടം കൂടുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് ഒമാനില്‍ കടകളുടെ പ്രവര്‍ത്തനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഭക്ഷ്യോത്പന്നങ്ങള്‍, ഗ്രോസറികള്‍, ക്ലിനിക്കുകള്‍, ഫര്‍മാസികള്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ അനുമതിയുണ്ട്. അതേസമയം ഹോം ഡെലിവറികള്‍ ഒഴികെ ഭക്ഷണ ശാലകളിലും കോഫീ ഷോപ്പുകളിലും ഭക്ഷണം നല്‍കുന്നത് വിലക്കിയിട്ടുണ്ട്.