ബുധനാഴ്ച അര്‍ദ്ധരാത്രി മുതലാണ് മെല്‍ബണ്‍ നഗരവും പരിസരപ്രദേശങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുന്നത്. ആറാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍. മെല്‍ബണ്‍ മെട്രോപോളിറ്റന്‍ മേഖലയിലും വടക്കന്‍ മെല്‍ബണിലെ മിച്ചല്‍ ഷെയറിലുമാണ് സ്റ്റേജ് 3 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. അവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് എന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് തിരികെ കൊണ്ടുവന്നിരിക്കുന്നത്.