കോവിഡ് 19 ബാധിച്ച് മുഖ്യ വരുമാന ആശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംരംഭമായ ‘SMILE KERALA’ സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്.