മാര്‍ച്ച് 14 മുതലാണ് പരിഷ്കരിച്ച സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ പ്രാബല്യത്തിലാവുക. സൗദിയിലെ തൊഴില്‍ മേഖല മെച്ചപ്പെടുത്താന്‍ ലക്ഷ്യം വെച്ചാണ് സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകളില്‍ മാറ്റം. ഇനി മുതല്‍ സ്പോണ്സര്ക്ക് കീഴില്‍ തൊഴിലാളിക്ക് കരാറുകളാണ് ഉണ്ടാവുക. സാഹചര്യമനുസരിച്ച് ഇത് രണ്ട് പേര്‍ക്കും പുതുക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യാം.