നേരത്തെ വ്യക്തികളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപനങ്ങളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് അനുമതിയുണ്ടായിരുന്നു. നിബന്ധനകളോടെയായിരുന്നു ഈ സേവനം. ഇതാണിപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. വീട്ടുവേലക്കാര്‍, ഹൌസ് ഡ്രൈവര്‍മാര്‍, ആയമാര്‍, സേവകര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ടവര്‍ വ്യക്തിഗത സ്പോണ്സര്ക്ക് കീഴിലാണ് ജോലി ചെയ്യാറുള്ളത്. ഇവര്‍ക്കിനി സ്ഥാപനങ്ങളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാനാകില്ല.