റസ്റ്ററന്റ്, ഹോട്ടല്‍, കഫ്റ്റീരിയകള്‍, വീട്ടുപകരണ വില്പന ശാലകള്‍, പ്രതിരോധം, എണ്ണ- വാതകം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സ്വദേശി സ്പോണ്സര് ആവശ്യമില്ല. ഹോട്ടല്‍ മേഖലയിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണകരമായ തീരുമാനമാണിത്. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ നടപടി.