സ്റ്റുഡന്റ് വിസ ഉൾപ്പെടെ താൽക്കാലിക വിസകളിൽ ആസ്ട്രേലിയയിലെത്തുന്നവർക്ക് പെർമനന്റ് റെസിഡന്റ്സി (പി ആർ) ലഭിക്കുന്നത്തിനുള്ള സാധ്യത കുറഞ്ഞുവരികയാണെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. മെൽബൺ ആസ്ഥാനമായുള്ള ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ടാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. യോഗ്യതക്ക് അനുസരിച്ചുള്ള വരുമാനം കുടിയേറ്റക്കാർക്ക് ലഭിക്കുന്നില്ല എന്ന കണ്ടത്തലും റിപ്പോർട് പങ്കുവയ്ക്കുന്നു.