ഇന്ത്യന്‍ സംസ്ഥാനമായ അസമില്‍നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ വനിതയാണ് ഡിപ്ഷിക. ഗുവാഹതി സ്വദേശിയായ ഡിപ്ഷിക ബറുവ തൈക്വാന്‍ഡോയില്‍ മൂന്നാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. തൈക്വാന്‍ഡോ പി ഗ്രേഡ് ദേശീയ റഫറിയായ അവര്‍, ബഹ്റൈന്‍ തൈക്വാന്‍ഡോ അസോസിയേഷന് അമ്പയര്‍ കൂടിയാണ്. 2017 മുതല്‍ ഇന്ത്യന്‍ സ്കൂളില്‍ ജോലി ചെയ്യുന്നു.