സൗദിയില്‍ ഐടി- ടെലികോം മേഖലയില്‍ നിതാഖാത്ത് വ്യവസ്ഥയില്‍ മാറ്റം വരുത്തി. ഐടി- ടെലികോം മേഖല വിപുലീകരിച്ച് പുതിയ ഏഴ് തൊഴില്‍ മേഖലകളാക്കിയാണ് നിതാഖാത്തില്‍ മാറ്റം വരുത്തിയത്. മാര്‍ച്ച് 14 അഥവാ ശഅബാന്‍ ഒന്ന് മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വരും. പുതിയ മാറ്റം നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ കാരണമാകും.