ഖലീഫ അവന്യു പദ്ധതിയുടെ ഭാഗമായ ടില്‍റ്റഡ് ഇന്റര്സെക്ഷന് 4നു ഗതാഗതത്തിനു തുറക്കും. നിലവിലെ റൗണ്ട് എബൗട്ടുകളില്‍ നിന്നും വിഭിന്നമായി നിര്‍മിച്ചിരിക്കുന്ന സിഗ്നല്‍ നിയന്ത്രിത റൗണ്ട് എബൗട്ടാണു ഇന്റര്‍സെക്ഷന്റെ പ്രത്യേകത. പുതിയ ഇന്റര്സെക്ഷന് തുറക്കുന്നതോടെ സിദ്ര മെഡിക്കല്‍, ഖത്തര്‍ നാഷനല്‍ കണ്വന്ഷന് സെന്റര്‍, ഖത്തര്‍ ഫൗണ്ടേഷന്, എജ്യുക്കേഷന്‍ സിറ്റി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാകും.