ദുബായ് ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് കോവിഡ് യാത്രാ ചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. അതേസമയം, ദുബായിലേക്ക് വരുന്ന റെസിഡന്റ് വിസക്കാര്‍, സന്ദര്‍ശക വിസക്കാര്‍, ടൂറിസ്റ്റ് വിസക്കാര്‍ എന്നിവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പേ പി.സി.ആര് കോവിഡ് ഫലം നിര്‍ബന്ധമാണ്. ദുബായ് വിമാനത്താവളം വഴി മറ്റിടങ്ങളിലേക്ക് യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് അവര്‍ പോകുന്ന രാജ്യത്തിന്റെ നിയമപ്രകാരമാണ് കോവിഡ് പരിശോധന ബാധകമാവുക.