ട്രൂ നാറ്റ് ടെസ്റ്റിന് ഗള്‍ഫ് രാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. രോഗബാധിതര്‍ക്ക് പ്രത്യേക വിമാനമെന്ന നിര്‍ദേശവും കേന്ദ്രം നിരാകരിച്ചു. നിര്‍ദേശം അപ്രായോഗികമെന്നും വിദേശകാര്യ മന്ത്രാലയം കേരളത്തെ അറിയിച്ചിട്ടുണ്ട്.