അറേബ്യന്‍ ഗള്‍ഫിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എന്‍.സി.എം) മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ കാറ്റ് 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും കടലില്‍ ഏഴ് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ചൊവ്വാഴ്ചത്തെ മുന്നറിയിപ്പില്‍ പറയുന്നത്.