ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയ ഇന്ത്യ ഇപ്പോള്‍ എയര്‍ ബബിള്‍ സംവിധാനം വഴിയാണ് വ്യത്യസ്ത രാജ്യങ്ങളുമായി വ്യോമയാന ബന്ധം തുടരുന്നത്. ഇത്തരത്തില്‍ ഓരോ രാജ്യങ്ങളുമായും പ്രത്യേകം ധാരണയുണ്ടാക്കുകയാണ് ചെയ്യുക. ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ധാരണയില്‍ ഇനിയും വ്യക്തത വരാത്തതാണ് ലുഫ്താന്‍സ സര്‍വീസുകള്‍ നിര്‍ത്താന്‍ കാരണം.