ഏകീകൃത പാസ് സംവിധാനം ഇന്ന് മൂന്ന് മണി മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ നിലവില്‍ കര്‍ഫ്യൂവില്‍ ഇളവ് ലഭിക്കുവാനായി ഉപയോഗിച്ചിരുന്ന പാസുകള്‍ക്ക് പകരം ആഭ്യന്തര മന്ത്രായത്തില്‍ നിന്നുള്ള പ്രത്യേക പാസ് നിര്‍ബന്ധമാകും. ആദ്യ ഘട്ടത്തില്‍ ഇന്ന് മുതല്‍ റിയാദിലാണ് പുതിയ ചട്ടം പ്രാബല്യത്തിലാകുന്നത്. സര്‍ക്കാര്‍ മേഖലകളിലുള്‍പ്പെടെ മുഴുവന്‍ മേഖലകളിലുള്ളവര്‍ക്കും ഇത് ബാധകമാണ്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തും.