ജൂണ്‍ ഒന്ന് മുതല്‍ ആണ് ഫീസ് ഈടാക്കിത്തുടങ്ങുക. കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടുന്നവര്‍ക്ക് മൂന്ന് ദിനാറും കുവൈത്തില്‍ എത്തുന്നവര്‍ക്ക് രണ്ട് ദിനാറും ആണ് ഫീസ്. ‘ടൂ വേ’ യാത്രക്കാര്‍ അഞ്ചു ദിനാര്‍ അടക്കണം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ബാധകമാകുന്നതാണ് യൂസേഴ്സ് ഫീ. യാത്രക്കാര്‍ ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ ഈ തുക അടക്കേണ്ടി വരും.