ശൈത്യം കനക്കുന്നതിനാല്‍ കുട്ടികള്‍ക്ക് പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ ഓര്‍മപ്പെടുത്തല്‍. രാജ്യത്തെ ഹെല്‍ത്ത് സെന്ററുകള്‍, ഹമദ് മെഡിക്കല്‍ കോര്പറേഷന് ഔട്ട് പേഷ്യന്റ് ക്ലിനിക്കുകള്‍, തിരഞ്ഞെടുക്കപ്പെട്ട അര്‍ധ- സ്വകാര്യ ക്ലിനിക്കുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി കുത്തിവയ്പ് എടുക്കാം.