സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെ നീളുന്ന അടുത്ത ഘട്ടത്തില്‍ 21 സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ ഏഴെണ്ണം കേരളത്തിലേക്കാണ്. മസ്കത്തില് നിന്നാണ് മുഴുവന്‍ സര്‍വീസുകളും. കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും രണ്ട് സര്‍വീസുകള്‍ വീതവും കോഴിക്കോടിന് ഒരു വിമാനവുമാണ് ഉള്ളത്.
ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന് നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം. മൊത്തം 214 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ കേരളത്തിലേക്കുള്ളത്. ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയാണ് വന്ദേഭാരത് മിഷന് നാലാം ഘട്ടം.