എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സര്‍വീസ് ഷെഡ്യൂളാണ് പ്രഖ്യാപിച്ചത്. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ മുപ്പത്തിയൊന്ന് വരെയുള്ള തീയതികളില്‍ നൂറ്റിയൊന്ന് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കേരളത്തിലേക്ക് അമ്പത് സര്‍വീസുകള്‍ ഉണ്ടാകും. ദമ്മാമില്‍ നിന്നും 31ഉം, റിയാദില്‍ നിന്ന് 11 ഉം, ജിദ്ദയില്‍ നിന്ന് എട്ടും സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്.