ജൂലൈ 17 മുതലുള്ള സര്‍വിസുകളുടെ ടിക്കറ്റ് നിരക്കാണ് കൂടിയത്. കൊച്ചിയിലേക്ക് 83 റിയാലാണ് നിരക്ക്. തിരുവനന്തപുരത്തിന് 92 റിയാലും നല്‍കണം. നേരത്തേ ഇത് യഥാക്രമം 73ഉം 79 റിയാലും ആയിരുന്നു. കോഴിക്കോടിനുള്ള പുതിയ നിരക്ക് വ്യക്തമായിട്ടില്ല. വന്ദേ ഭാരത് യാത്രക്കാര്‍ക്ക് മുഖാവരണം, കൈയുറ, ഫേസ്ഷീല്‍ഡ്, പി.പി.ഇ കിറ്റ് എന്നിവ സൗജന്യമായി നല്‍കുന്നുമുണ്ട്.