എല്ലാ വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും പതിനഞ്ച് ശതമാനമാണ് ഇന്ന് മുതല്‍ നികുതി. കോവിഡ് സാഹചര്യത്തില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് സൗദി മുന്‍കൂട്ടി കാണുന്നത്. രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യ ചികിത്സയാണ് നല്‍കുന്നത്. പല ഫണ്ടുകളും ആരോഗ്യ മേഖലയിലേക്ക് വഴി മാറ്റി. ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാനാണ് നികുതി വര്‍ധിപ്പിച്ചത്.