ഖത്തറിലേക്കുള്ള വിസാ നടപടികള്‍ക്കായി കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിസാ സെന്ററുകള്‍ ഡിസംബര്‍ 12 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കോവിഡ് സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച സെന്ററുകളാണ് വീണ്ടും തുറക്കുന്നത്. ഈ സെന്റററുകള്‍ വഴി വിസാ നടപടികള്‍ നടത്താനുള്ള അപ്പോയിന്മെന്റുകള് സെന്ററുകളുടെ വെബ്സൈറ്റ് മുഖേന പൂര്‍ത്തീകരിക്കാവുന്നതാണ്.