കോവിഡ് സാഹചര്യത്തില്‍ വിസ, ഇഖാമ കാലാവധി സൗജന്യമായി നീട്ടി ലഭിക്കുന്നവരുടെ അന്തിമ പട്ടിക സൗദി പാസ്പോര്‍ട്ട് വിഭാഗം പുറത്തിറക്കി. ജവാസാത്ത് ജനറല്‍ സുലൈമാന്‍ അല്‍ യഹിയ ആണ് ആനുകൂല്യം ലഭിക്കുന്നവരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്. നാല് വിഭാഗങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇത് വരും ദിവസങ്ങളില്‍ അബ്ഷിര്‍ സിസ്റ്റം വഴി ലഭ്യമാക്കും. സൗദിയിലുള്ളവര്‍ക്ക് സൗജന്യ സേവനം ലഭിക്കില്ല.