നിക്ഷേപ- സ്പെഷല്‍ വീസ നടപടികള്‍ വേഗത്തിലാക്കാന്‍ ഓണ്‍ലൈന്‍ സേവനം വിപുലമാക്കി ദുബായ് എമിഗ്രേഷന്‍. നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വീസ, റിട്ടയര്‍മെന്റ് വീസ നടപടികള്‍ വേഗത്തിലാക്കും. ദുബായ് ടൂറിസവുമായി ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
സാധാരണഗതിയില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി ശേഷം എമിറേറ്റ്സ് ഐഡിക്കു അപേക്ഷ നല്കി 4 ദിവസമോ അതില്‍ കൂടുതലോ എടുക്കുന്ന വീസാ സ്റ്റാമ്പിങ് പ്രക്രിയയാണ് നടക്കുന്നത്. മെഡിക്കല്‍, എമിറേറ്റ്സ് ഐഡി അപേക്ഷ എന്നിവ പൂര്‍ത്തിയാക്കി വെറും രണ്ടു മണിക്കൂര്‍ കൊണ്ട് വീസ സ്റ്റാമ്പ് ചെയ്തു കൊടുക്കുന്ന അതിവേഗ പദ്ധതിയാണ് ദുബായ് ആരോഗ്യവിഭാഗം ദുബായ് ഖിസൈസ് അല്‍ നഹ്ദയില് പുതുതായി ആരംഭിച്ച അല്‍ നഹ്ദ സെന്ററില്‍ തുടക്കം കുറിച്ചത്.