വിറ്റ്നി വോള്‍ഫ് ഹെര്‍ഡാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി. അമേരിക്കന്‍ നിര്‍മ്മിത ഡേറ്റിംഗ് ആപ്പായ ബംബിളിന്റെ സഹ സ്ഥാപകയും സി.ഇ.ഒയുമാണ് വിറ്റ്നി. 1.5 ബില്യണ്‍ ഡോളറാണ് ഈ 31 കാരിയുടെ ആസ്തി. വിറ്റ്നിക്ക് ബംബിള്‍ കമ്പനിയില്‍ 12 ശതമാനം ഓഹരിയാണുള്ളത്.