യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് അസാധാരണമായ മുന്നറിയിപ്പുമായി ഇന്നലെ രംഗത്തു വന്നത്. പൗരന്മാരെ കൊണ്ടുപോയില്ലെങ്കില്‍ രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്മെന്റ് ക്വാട്ട വെട്ടിക്കുറക്കുമെന്നാണ് യു.എ.ഇ വ്യക്തമാക്കുന്നത്. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലെ ജോലിക്കാരില്‍ പലരും നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.