ഒമാനില്‍ 20 ദിവസത്തിനിടെ 307 പ്രവാസികളെ നാടുകടത്തിയതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നതായി പരിശോധനയില്‍ കണ്ടെത്തിയവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. മാര്‍ച്ച് ഒന്നു മുതല്‍ 19 വരെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര് പിടിയിലായത്.