വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യിക്കുന്നത് നിയമവിരുദ്ധമാണെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. സന്ദര്‍ശക വീസയിലും മറ്റും തൊഴിലാളികളെ കൊണ്ടുവന്ന് ജോലി ചെയ്യിക്കാനും പാടില്ല. ഓരോ തസ്തികയ്ക്കും അനുയോജ്യമായ യോഗ്യതയുള്ളവരെ തൊഴില്‍ വീസയില്‍ രാജ്യത്തേക്കു കൊണ്ടുവന്ന ശേഷം വര്‍ക്ക് പെര്‍മിറ്റ് എടുത്താണ് ജോലി ചെയ്യിക്കേണ്ടത്.