Currency

സൗദിയില്‍ കോവിഡ് ഫലം തെളിയിക്കാന്‍ രേഖകള്‍ വേണ്ട, തവക്കല്‍നാ ആപ്പ് മതി

സ്വന്തം ലേഖകന്‍Friday, October 16, 2020 7:26 pm

റിയാദ്: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തെളിയിക്കാന്‍ കടലാസ് രേഖകളോ മറ്റു റിസള്‍ട്ടുകളോ നല്‍കേണ്ട ആവശ്യമില്ലെന്നും തവക്കല്‍നാ ആപ്പിലെ ഇലക്ട്രോണിക് വിവരങ്ങള്‍ മതിയാകുമെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതി പിന്തുടരുന്നതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും ഇത് മതിയാകും.

കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെയും പ്രതിരോധ പ്രോട്ടോക്കോളുകളുടെയും ഭാഗമായി കൊറോണ വൈറസ് അണുബാധ കണ്ടെത്തുന്നതിനുള്ള ആധികാരിക ഇലക്ട്രോണിക് മാര്‍ഗമായി തവക്കല്‍ന ആപ്ലിക്കേഷനെ ജൂണ്‍ 15 ലെ രാജകീയ ഉത്തരവ് പ്രകാരമാണ് അംഗീകരിച്ചത്. ഇതിനോട് ചേര്‍ന്നാണ് ആരോഗ്യസ്ഥിതി തെളിയിക്കാന്‍ തവക്കല്‍നാ ആപ്പ് മാത്രം മതിയാകുമെന്ന പ്രഖ്യാപനം.

കര്‍ഫ്യു സമയത്തെ സേവനങ്ങള്‍ അനായാസമാക്കുന്നതിനും പുറത്തിറങ്ങാനുള്ള അനുമതി തേടുന്നതിനുമായിരുന്നു ആദ്യഘട്ടത്തില്‍ സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി തവക്കല്‍നാ മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. മെഡിക്കല്‍ അപ്പോയിന്റ്മെന്റുകളും ഡെലിവറി ആവശ്യങ്ങള്‍ക്കും കര്‍ഫ്യൂ കാലയളവില്‍ അവരുടെ സേവനം സുഗമമാക്കുന്നതിന് ആവശ്യമായ അനുമതികള്‍ നേടാന്‍ പ്രാപ്തരാക്കിയിരുന്നു.

ഇത് അണുബാധകളുടെ എണ്ണം സംബന്ധിച്ച് തത്സമയവും നേരിട്ടുള്ള വിവരങ്ങളും നല്‍കി കോവിഡ് പ്രതിരോധ നടപടികളില്‍ ഓരോ സൗദി താമസക്കാരനും ഉപയോഗിക്കേണ്ട സ്വഭാവത്തിലേക്ക് പിന്നീട് ആപ്പ് മാറി. ഇന്ന് സൗദിയില്‍ കൊറോണ പരിശോധനക്കും ഫലം പ്രസിദ്ധം ചെയ്യുന്നതിനും ഉള്ള ഏകീകൃത മാര്‍ഗമാണ് തവക്കല്‍നാ ആപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x