ബ്രിസ്ബേൺ: രാജ്യത്തെ അഞ്ചാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ മലയാളിയായ ഡോക്ടർ വി പി ഉണ്ണിക്കൃഷ്ണന്. വിവിധ മലയാളി സംഘടനകൾക്കും ഇന്ത്യൻ സംഘടനകൾക്കും നൽകിയ സേവനം കണക്കിലെടുത്താണ് ബഹുമതി. ആകെ 673 പേർക്കാണ് ഇത്തവണ ഓർഡർ ഓഫ് ഓസ്ട്രേലിയ ലഭിച്ചിരിക്കുന്നത്.
മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻറിൻറെ സ്ഥാപക പ്രസിഡന്റാണ് വി പി ഉണ്ണിക്കൃഷ്ണൻ. ഇത് ആദ്യമായാണ് മലയാളി സമൂഹത്തിനുള്ള സേവനം കണക്കിലെടുത്ത് ഒരാൾക്ക് ഓസ്ട്രേലിയയിൽ ഉന്നത പുരസ്കാരം ലഭിക്കുന്നത്.
2010ൽ ബ്രിസ്ബേൺ മേയറുടെയും ഗതാഗത വകുപ്പിൻറെയും ഓസ്ട്രേലിയ ഡേ പുരസ്കാരത്തിന് ഉണ്ണികൃഷ്ണൻ അർഹനായിരുന്നു. എഞ്ചിനീയറിംഗ് മേഖലയിലെ മികവ് കണക്കിലെടുത്ത് സ്റ്റേറ്റ് മെറിറ്റ് അവാർഡും, സ്റ്റേറ്റ് ഇൻഡിവിഡ്വൽ എക്സലൻസ് അവാർഡും ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ സ്വദേശിയാണ്. 1992ലാണ് ഉണ്ണികൃഷ്ണൻ ഓസ്ട്രേലിയിയലേക്ക് കുടിയേറിയത്. സബിത ഉണ്ണിക്കൃഷ്ണനാണ് ഭാര്യ. മക്കൾ – ഗാർഗി, സിദ്ധാർത്ഥ്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.