റോറോന്റോ: കാനഡയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. ഇന്നലെ 621 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2091 ആയി ഉയര്‍ന്നു. 320 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്. 1747 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
ക്യൂബെക്കിലാണ് വൈറസ് ബാധിതര്‍ കൂടുതല്‍. ഇന്നലെമാത്രം 409 പേര്‍ക്കാണ് ഇവിടെ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 628 ആയി ഉയര്‍ന്നു. ഇതുവരെ നാലു പേരാണ് ക്യൂബെക്കില്‍ മരിച്ചത്. ഒന്റാറിയോയില്‍ 78 പേര്‍ക്കും ബ്രിട്ടീഷ് കൊളംബിയയില്‍ വൈറസ് ബാധിതരുടെ എണ്ണം 472 ആയും ഉയര്‍ന്നു. ആല്‍ബെര്‍ട്ടയില്‍ രോഗബാധിതര്‍ 301 ആയി. മാനിറ്റോബ 20, എന്‍കെ 17, സസ്‌കാച്ചെവന്‍ 66, പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപ് മൂന്ന്, ന്യൂഫൗണ്ട് ലാന്‍ഡ്, ലാബ്രഡോര്‍ 24, നോവാസ്‌കോഷ്യ 41, യൂകോണ്‍ രണ്ട്, വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തികള്‍ രണ്ട് എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെ രോഗബാധിതരുടെ എണ്ണം. വിദേശത്തുവെച്ച് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നാട്ടിലെത്തിച്ച 13 കനേഡിയന്‍ പൗരന്മാരും ചികിത്സയിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.