ദോഹ: ദോഹ എക്സ്പ്രസ് വേ, ഹോള്‍സെയില്‍ മാര്‍ക്കറ്റ്, അല്‍ റാസി സ്ട്രീറ്റ് എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന സിഗ്‌നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷന്‍ ഇന്നു മുതല്‍ ഭാഗികമായി അടയ്ക്കും. ദോഹ എക്സ്പ്രസ് വേയില്‍ നിന്ന് അല്‍ റാസി സ്ട്രീറ്റിലേക്ക് വരുന്ന റോഡ് അടയ്ക്കും. ഗതാഗത വകുപ്പിന്റെ സഹകരണത്തോടെയാണ് റോഡ് അടയ്ക്കുന്നത്. ഇതുസംബന്ധിച്ച് അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും.
നുഐജയിലേക്കുള്ള വാഹനങ്ങള്‍ യു ടേണ്‍ എടുത്ത് 500 മീറ്റര്‍ സഞ്ചരിച്ച് വലത്തേക്ക് തിരിഞ്ഞ് മുസാബ് ബിന്‍ ഒമറിലേക്ക് എത്തിയാല്‍ അവിടെ നിന്ന് നുഐജയിലേക്ക് പോകാം. ഹോള്‍സെയില്‍ മാര്‍ക്കറ്റ് സ്ട്രീറ്റില്‍ നിന്ന് അല്‍ റാസി സ്ട്രീറ്റിലേക്കുള്ള റോഡും അടയ്ക്കും.
ഹോള്‍സെയില്‍ മാര്‍ക്കറ്റ് സ്ട്രീറ്റില്‍ നിന്നുള്ള വാഹനങ്ങള്‍ ഇടത്തേക്ക് തിരിഞ്ഞ് ദോഹ എക്സ്പ്രസ് വേയുടെ നേര്‍ക്ക് 500 മീറ്റര്‍ സഞ്ചരിച്ച് വലത്തേക്ക് തിരിഞ്ഞാല്‍ മുസാബ് ബിന്‍ ഒമര്‍ സ്ട്രീറ്റിലെത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.