അബൂദബി: ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയത് മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങളെ ബാധിക്കും. നാളെ അര്‍ധരാത്രി മുതല്‍ പത്ത് ദിവസത്തേക്കാണ് വിലക്ക്. 14 ദിവസത്തിനിടെ ഇന്ത്യ വഴി യാത്ര ചെയ്തവര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.എ.ഇയും സമാന നടപടിയെടുത്തത്.
ഇന്ത്യയില്‍ കോവിഡ് കുതിച്ചുയരുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് വിലക്ക്. യു.എ.ഇയില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ ശനിയാഴ്ച അര്‍ധരാത്രി 12 മണിക്കുള്ളില്‍ യു.എ.ഇയില്‍ വിമാനമിറങ്ങണം. യു.എ.ഇ പൗരന്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് തുടര്‍ന്നും യാത്ര ചെയ്യാം. പൊടുന്നനെയുള്ള വിലക്ക് പ്രഖ്യാപനം വന്നതോടെ ഇന്നും നാളെയുമായി യു.എ.ഇയില്‍ തിരിച്ചെത്താനുള്ള തിടുക്കത്തിലാണ് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍.
രണ്ട് മാസമായി സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശന വിലക്കുണ്ട്. ഒമാന്റെ വിലക്കും നാളെ പ്രാബല്യത്തില്‍ വരും. ഇതോടെ, ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തര്‍, ബഹ്‌റൈന്‍ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.