അബുദാബി: അസത്യങ്ങള്‍ പ്രചരിപ്പിക്കുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. സത്യമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നവര്‍ക്ക് തടവും പിഴയുണ്ടാകുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ ഇതുസംബന്ധിച്ച് ബോധവല്‍കരണം നടത്തിവരുന്നു.
സത്യമല്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുക, തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, എവിടെ എപ്പോള്‍ എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമാക്കാതെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചു പ്രചരിപ്പിക്കുക എന്നിവയും കുറ്റകരമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.