Currency

ലിംഗ സമത്വം; കുതിപ്പുമായി യു.എ.ഇ

സ്വന്തം ലേഖകന്‍Friday, April 2, 2021 3:59 pm

ദുബായ്: ലോക സാമ്പത്തിക ഫോറത്തിന്റെ ലിംഗസമത്വ റിപ്പോര്‍ട്ടില്‍ അറബ് ലോകത്ത് യു.എ.ഇ മുന്നില്‍. എല്ലാ തുറകളിലും സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്നതില്‍ യു.എ.ഇ ലോകരാജ്യങ്ങള്‍ക്കു തന്നെ മാതൃകയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

2021ലെ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പാര്‍ലമെന്റ് പങ്കാളിത്തം, ജനനത്തിലെ ലിംഗനിരക്ക്, സാക്ഷരത, പ്രാഥമിക വിദ്യഭ്യാസ പ്രവേശനം എന്നീ സൂചികകളില്‍ ലോകത്തെ ഒന്നാം സ്ഥാനം യു.എ.ഇക്ക് ലഭിച്ചു. ലിംഗസമത്വത്തെ കുറിച്ച് ആഗോള സൂചികകള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ടില്‍ 70 ശതമാനത്തിലേറെ ലിംഗവ്യത്യാസം മറികടക്കാന്‍ രാജ്യത്തിന് സാധിച്ചതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ലോകത്ത് 120ാം സ്ഥാനമായിരുന്നു യു.എ.ഇക്ക്. ഇത്തവണ അതില്‍ നിന്ന് 72ാം സ്ഥാനത്തേക്ക് മുന്നേറാനും സാധിച്ചു. നേട്ടം ഉറപ്പാക്കിയതില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സംതൃപ്തി രേഖപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x