ദുബായ്: പ്രളയത്തിന് ഇരയായ കേരളത്തിനു വേണ്ടി ഫണ്ട് സമാഹരിക്കാന്‍ യുഎഇ പൗരന്‍മാരും സന്നദ്ധ സംഘടകളും. എമിറേറ്റ്സ് റെഡ് ക്രസന്റ് എന്ന സന്നദ്ധ സംഘടനയാണ് കേരളത്തിനു വേണ്ടി ജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിക്കുന്നത്. എല്ലാ മാളുകളിലും ഫണ്ട് ശേഖരണത്തിനായി പ്രത്യേക കൗണ്ടര്‍ തുറന്നാണ് പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിച്ചുകൊണ്ടിരിക്കുന്നത്.
UAE Supports Kerala എന്ന് അറബിയിലും കേരളത്തിനൊരു കൈത്താങ്ങ് എന്ന് മലയാളത്തിലും എഴുതി വച്ച ബോര്‍ഡുകളില്‍ സഹായ ഫണ്ട് നിക്ഷേപിക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പറുകളും കൊടുത്തിട്ടുണ്ട്. ഒപ്പം പ്രളയത്തിനിരയായ കേരളത്തിന്റെ ചിത്രവും. കേരളത്തെ സഹായിക്കുകയെന്ന മനുഷ്യ സ്നേഹ നിലപാടില്‍ ഉറച്ചു നിന്ന് കേരളത്തിനു വേണ്ടി പിരിവെടുത്ത് മാതൃകയാവുകയാണ് യുഎഇയും യുഎഇ പൗരന്‍മാരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.